മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം സ്പീക്കര്‍ പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടു.
രാവിലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഹരിബാവു ബാഗ്ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതോടെയാണ് ബാഗ്ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഔറംഗാബാദ് ജില്ലയിലെ പുലാംബരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹരിബാവു ബാഗ്ദേ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ്.
Discussion about this post