Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടകര്‍ക്ക് പന്തളത്ത് വിപുലമായ സൗകര്യം ഒരുക്കും

by Punnyabhumi Desk
Nov 13, 2014, 05:28 pm IST
in കേരളം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പന്തളത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

എല്ലാ വകുപ്പുകളും ഏകോപത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം ഏറ്റവും സുഗമവും സുരക്ഷിതവുമായി മാറ്റാനാവുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളം ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പന്തളം ജംഗ്ഷന്‍, മണികണ്ഠന്‍ ആല്‍ത്തറ, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ പോലീസ് ഔട്ട്പോസ്റുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് സൗകര്യം ഒരുക്കും. ക്ഷേത്രത്തിനുള്ളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. ക്ഷേത്ര പരിസരത്ത് ഹൈമാസ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം 15ന് തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 15 മുതല്‍ പന്തളത്ത് താല്‍ക്കാലിക ഡിസ്പെന്‍സറി പ്രവര്‍ത്തിക്കും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യം ഇവിടെയുണ്ടാവും.

തീര്‍ഥാടകാലത്ത് ആയൂര്‍വേദ, ഹോമിയോപ്പതി ഡിസ്പെന്‍സറികളും പന്തളത്ത് പ്രവര്‍ത്തിക്കും. തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് അച്ചന്‍കോവിലാറിന്റെ വശങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കുളിക്കടവില്‍ പ്രത്യേക വേലി സ്ഥാപിക്കും. പന്തളം-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെ തൃേത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ ആരംഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിശമന സേനയുടെ പ്രത്യേക യൂണിറ്റ് പന്തളത്ത് ക്യാമ്പ് ചെയ്യും. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ അവലോക യോഗങ്ങളിലെ തീരുമാങ്ങള്‍ തീര്‍ഥാടനം ആരംഭിക്കും മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എം.എല്‍.എ പറഞ്ഞു.

ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍.പ്രമോദ്കുമാര്‍, വൈസ് പ്രസിഡന്റ് ഭാനുദേവന്‍ നായര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ സംസാരിച്ചു. പോലീസ്, പൊതുമരാമത്ത്, ഇറിഗേഷന്‍, ഫയര്‍ഫോഴ്സ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies