തിരുവനന്തപുരം: രാജാ രവിവര്‍മ്മ സ്മാരക ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് അഞ്ചിന് കിളിമാനൂര്‍ രാജാ രവിവര്‍മ്മ സ്മാരക സാംസ്‌കാരിക നിലയത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തും. എ. സമ്പത്ത് എം.പി, , കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. താജുദ്ദീന്‍ അഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. രവിവര്‍മ്മ ചിത്രങ്ങളുടെ പകര്‍പ്പുകളാണ് ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിട്ടുള്ളത്.
Discussion about this post