സന്നിധാനം: പുണ്യം പൂങ്കാവനം പദ്ധതി പമ്പയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് എ ഡി ജി പി കെ.പത്മകുമാര്‍ പറഞ്ഞു. ഓരോ വര്‍ഷവും രണ്ട് സീസണുകളിലായി ഒന്നരക്കോടി ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. ഓരോ ഭക്തനും നിരുത്തരവാദപരമായി 500 ഗ്രാം മാലിന്യം പുണ്യ സ്ഥലത്ത് തള്ളിയാല്‍ ഓരോ ദിവസത്തെയും മാലിന്യത്തിന്റെ അളവ് തന്നെ ഏതാണ്ട് 12,50,00,000 ഗ്രാം വരും. ഈ സാഹചര്യത്തിലാണ് പുണ്യം പൂങ്കാവനം എന്ന പേരില്‍ ശുചിത്വ പരിപാടിക്ക് തുടക്കം കുറിച്ചത്.
2011 നവംബര്‍ 23 ന് തുടക്കം കുറിച്ച പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സന്നിധാനം വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ഉപദേശിക്കുക, എല്ലാ വിധ മാലിന്യങ്ങളില്‍ നിന്നും സന്നിധാനത്തെ മുക്തമാക്കുക, വര്‍ഷം മുഴുവന്‍ ദൈവസന്നിധി വൃത്തിയോടും ശുചിത്വത്തോടും കൂടിയിരിക്കുന്നു എന്ന് ഭക്തര്‍ ഉറപ്പ് വരുത്തുക, വനവും അതിലെ മൃഗങ്ങളെയും സംരക്ഷിക്കുക, ശക്തമായ മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തുക, പൂങ്കാവനം വൃത്തിയും മാലിന്യ മുക്തവുമായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഭക്തരെയും തൊഴിലാളികളെയും ബോധവാന്‍മാരാക്കുക എന്നിവയാണ്.പൂര്‍ണ്ണ മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യം ഉറപ്പ് വരുത്തുന്നതിന് ഇനിയും പ്രയത്‌നിക്കേണ്ടി വരും. പുണ്യം പൂങ്കാവനം പദ്ധതിയെ കേരള ഹൈക്കോടതി അഭിനന്ദിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.
Discussion about this post