തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2014 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷന്‍ നവംബര്‍ 20-ന് ആരംഭിക്കും. മീഡിയ പാസ് ഐ.&പി.ആര്‍.ഡി.-യുടെയും പി.ഐ.ബി.യുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്ക് മാത്രമേ ലഭ്യമാകൂ.
സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നീ മാധ്യമങ്ങള്‍ക്കും മീഡിയ പാസിന് അര്‍ഹതയുണ്ടായിരിക്കും. പത്രാധിപര്‍ /ബ്യൂറോചീഫ് നിര്‍ദേശിക്കുന്നവര്‍ക്കുമാത്രമായിരിക്കും പാസ് അനുവദിക്കുക. മീഡിയ രജിസ്‌ട്രേഷന്‍ നവംബര്‍ 27-ന് 6 പി.എം.-ന് അവസാനിക്കും.www.iffk.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 8 മുതല്‍ മീഡിയ പാസുകള്‍ വിതരണംചെയ്യും. 11 തിയേറ്ററുകളിലായി 150-ഓളം സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും.
Discussion about this post