തിരുവനന്തപുരം: ചിത്രശില്പകലാരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ രാജാരവിവര്‍മ്മ പുരസ്‌ക്കാരംസാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫില്‍ നിന്നും യശ:ശരീരനായ പ്രൊഫ. കെ.വി.ഹരിദാസന്റെ പുത്രന്‍ മോഹനകൃഷ്ണന്‍ ഏറ്റുവാങ്ങി. ഒന്നരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഭാരതീയ ചിത്രകലയില്‍ നിയോ-താന്ത്രിക്ക് ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു കെ.വി.ഹരിദാസന്‍. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം മദ്രാസിലെ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റില്‍ വിഖ്യാത കലാകാരനായ കെ.സി.എസ്.പണിക്കരുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ യന്ത്ര, ബ്രഹ്മസൂത്രം സീരീസ് പെയിന്റിങ്ങുകള്‍ ഏറെ പ്രസിദ്ധമാണ്. രാജ്യത്തും വിദേശത്തും പ്രസിദ്ധനായ അദ്ദേഹം കേന്ദ്ര ലളിതകലാ അക്കാദമിയുടെ അന്താരഷ്ട്ര ബിനാലെകളില്‍ സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അധ്യാപകനായും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചിത്രകലാ മേഖലയില്‍ വിശിഷ്ഠ സേവനം നല്‍കിയ കെ.വി.ഹരിദാസന് 2013 വര്‍ഷത്തെ രാജാരവിവര്‍മ്മ പുരസ്‌ക്കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നതിനാല്‍ പുരസ്‌ക്കാരദാന ചടങ്ങ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
Discussion about this post