ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഊട്ടി സ്വദേശിയായ അയ്യപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലഗിരി ജില്ലയിലെ ഉദ്യോഗമണ്ഡല്‍ വിവേകാനന്ദനഗര്‍ ഹൗസ് നമ്പര്‍ 340 ല്‍ എന്‍. ചന്ദ്രന്‍ (65) ആണ് സന്നിധാനത്ത് മരിച്ചത്. ദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങവെ കുഴഞ്ഞു വീണ ചന്ദ്രനെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രേണുക. മക്കള്‍: ശബരീഷ് , സുമലത, രേവതി.
Discussion about this post