തിരുവനന്തപുരം: വ്യാജമദ്യം തടയുന്നതിനായി ക്രിസ്‌മസ്, പുതുവല്‍സര സീസണ്‍ മുന്നില്‍ക്കണ്ട് പരിശോധന ശക്‌തമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കോളനികളിലുള്ളവര്‍ക്കുമായി ലഹരിക്കെതിരെ ബോധവത്‌കരണം ശക്‌തമാക്കാനും തീരുമാനിച്ചു. എക്‌്‌സൈസ്, പോലീസ് അധികൃതരുടെ നേതൃത്വത്തില്‍ സംയുക്‌ത ബോധവത്‌കരണത്തിനും നടപടിയെടുക്കും.
തിരുവനന്തപുരം ഡിവിഷനില്‍ വ്യാജമദ്യം തടയുന്നതിന്‍െറ ഭാഗമായി ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 17 വരെ 910 റെയ്‌ഡുകള്‍ നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. 95 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് 97 പേരെ അറസ്‌റ്റ് ചെയ്‌്‌തിട്ടുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യ വില്‍പനയും കടത്തും തടയാന്‍ സംയുക്‌ത റെയ്‌ഡുകളും ലഹരി വസ്‌തുക്കളുടെ വില്‍പന തടയാന്‍ ബസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരന്തര നിരീക്ഷണവും നടത്തുന്നുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുകളുമായി ചേര്‍ന്ന് റെയില്‍വേസ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കും. കളക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. വി.ആര്‍. വിനോദ്‌്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. മുഹമ്മദ് റഷീദ്, മറ്റ് പോലീസ്, എക്‌സൈസ് ഉദ്യോഗസ്‌ഥര്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post