തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 25 വരെ നീട്ടി. ഡെലിഗേറ്റ് ഫീസ് 500 രൂപ ഓണ്‍ലൈനായോ എസ്.ബി.ടി ശാഖകളിലൂടെയോ അടയ്ക്കാം. വിദ്യാര്‍ത്ഥികള്‍ 300 രൂപ ഫീസ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നേരിട്ടെത്തി അടയ്‌ക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Discussion about this post