തിരുവനന്തപുരം: താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 75ല്‍നിന്ന് 100 രൂപയാംയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 150 രൂപയില്‍നിന്ന് 200 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. ജനപ്രതിനിധികളടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണെങ്കിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒന്‍പത് ദിവസത്തേക്ക് ആവശ്യമുള്ള മരുന്നു ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവും ആവശ്യത്തിനുണ്ട്.
Discussion about this post