കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവ് ആലുവ സ്വദേശി കുഞ്ഞുമോനെതിരേ തീവ്രവാദവിരുദ്ധ നിയമപ്രകാരം പോലീസ് കേസെടുത്തു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ടു പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെ അല്‍ ക്വയ്‌ദയുടെയും താലിബാന്റെയും പരിശീലന, പ്രചാരണ ദൃശ്യങ്ങളടങ്ങിയ സിഡികള്‍ കണ്ടെടുത്തിരുന്നു. താലിബാന്റെ ക്രൂരമായ ശിക്ഷാരീതികളുടെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാക്കളിലൊരാളായ കുഞ്ഞുമോന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Discussion about this post