Tuesday, March 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

ദേശീയ ഗെയിംസ് : ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയും സമാപനത്തിന് രാഷ്ട്രപതിയുമെത്തും

by Punnyabhumi Desk
Dec 3, 2014, 06:07 pm IST
in കായികം

 * റണ്‍ കേരളാ റണ്‍ ജനുവരി 31 മുതല്‍ 

തിരുവനന്തപുരം: കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. സമാപന ചടങ്ങുകള്‍ക്ക് ഫെബ്രുവരി 14-ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമെത്തും. ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങള്‍ നിയമസഭാ മീഡിയാ റൂമില്‍ വിശദീകരിക്കുകയായിരുന്നു  കായിക വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .

ഗെയിംസിനായി എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനമൊന്നാകെ ജനുവരി മൂന്നാം വാരത്തില്‍ റണ്‍ കേരളാ റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ദേശീയ ഗെയിംസ് ബ്രാന്‍ഡ് അംബാസഡറായ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ജനുവരി 20,21,22 തീയതികളിലൊന്ന് തെരഞ്ഞെടുക്കണമെന്നാണ് സച്ചിനോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുള്ളതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സമയം കൂടി നോക്കി മാത്രമേ തീയതി തീരുമാനിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, സാംസ്‌ക്കാരിക നായകന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍ , റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, എന്‍സിസി, പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് , വ്യാപാര സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നു മുതല്‍ നാലു വരെയുള്ള ഒരു മണിക്കൂറാണ് കൂട്ടയോട്ടത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളുമുള്‍പ്പെടെ ഗതാഗതം നിര്‍ത്തി വയ്ക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏവരുടെയും സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കൂട്ടയോട്ടത്തിന്റെ വിജയത്തിനായി എല്ലാ ജില്ലകളിലും സംവിധാനമൊരുക്കും. ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാകും. ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന കൂട്ടയോട്ടത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ ജില്ലകളിലും ആറാം തീയതി കളക്ടര്‍മാര്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ മുതലായവര്‍ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 20-ാം തീയതിക്കു മുമ്പ് വിദ്യാഭ്യാസം, പഞ്ചായത്ത്, ആഭ്യന്തരം, ഗ്രാമ വികസനമുള്‍പ്പെടെയുള്ള വകുപ്പുകളുടെ ജില്ലാതല യോഗവും വിളിക്കും. കൂട്ടയോട്ടം ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂം ആരംഭിക്കും. എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്നതിനായി പാറശാല മുതല്‍ മഞ്ചേശ്വരം വരെ 7000 കേന്ദ്രങ്ങളിലായാണ് 200 മീറ്റര്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 500 കേന്ദ്രങ്ങളും ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഏഴു പോയിന്റുകളുമുണ്ടാകും. ആകര്‍ഷകമായ രീതിയില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നവര്‍ക്ക് ജില്ലാ തലത്തില്‍ പുരസ്‌ക്കാരം നല്‍കും. ഡിസംബര്‍ 15-നും 20-ാം തീയതിക്കുമുള്ളില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനുവരി പത്താം തീയതിയോടെ പരിശോധനകള്‍ക്കായി എത്തുന്ന സാഹചര്യത്തില്‍ അതിനു മുമ്പ് സ്റ്റേഡിയങ്ങളുടെ പണികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies