Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ബാര്‍ കോഴ ആരോപണം: മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു

by Punnyabhumi Desk
Dec 11, 2014, 10:50 am IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു. പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് മാണിക്കെതിരെ കേസെടുത്തത്. സംസ്ഥാനത്ത് അടച്ച് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണ് കേസെടുത്തത്.

ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴി ദുര്‍ബലമാണെങ്കിലും ഡ്രൈവറുടെയും അക്കൗണ്ടന്റിന്റെയും ഉള്‍പ്പെടെ മറ്റ് ഒമ്പതുപേരുടെ മൊഴിയാണ് കേസെടുക്കുന്നതിലേക്ക് നയിച്ചത്. ആരോപണം ഉണ്ടായതോടെ ബാര്‍ അസോസിയേഷന്റെ ഒരു വര്‍ഷത്തെ മിനിറ്റ്‌സ് രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇതില്‍ മാണിക്ക് പണം നല്‍കുന്നതിന് വേണ്ടി അംഗങ്ങളില്‍ നിന്ന് പിരിവെടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. കോട്ടയത്തുനിന്നുള്ള ചില ബാര്‍ ഉടമകളും മാണിക്കെതിരെ മൊഴി നല്‍കിയിരുന്നു. ബാര്‍ അസോസിയേഷന്‍ നേതാക്കളായ രാജ് മോഹന്‍ ഉണ്ണിയെപ്പോലുള്ളവരെ വിജിലന്‍സ് അന്ത്യശാസനം നല്‍കി വിളിച്ചിട്ടുപോലും മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല. ഇതെല്ലാം ആരോപണത്തിന് ബലം വര്‍ധിപ്പിച്ചിരുന്നു.

മാണിക്കെതിരെ കേസെടുത്തില്ലെങ്കില്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ബുധനാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് വിജിലന്‍സ് ധനമന്ത്രിക്കെതിരെ കേസെടുത്തത്. അഴിമതി ആരോപണം വന്ന് 45 ദിവസത്തിനകം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തരവകുപ്പിന് മാണിക്കെതിരെ കേസെടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയായിരുന്നു.

ധനമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി വരികയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ മറുപടിയും പറഞ്ഞിരുന്നു. അഴിമതി ആരോപണം നേരിട്ട മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അന്വേഷണം നടക്കുകയാണെന്നും ഇത്തരം കേസില്‍ 45 ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് ചട്ടമെന്ന് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞിരുന്നു. സംഭവം നടന്ന് 45 ദിവസം പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയിതില്ലെങ്കില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാകുമെന്ന നിയമ ഉപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies