തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികാരികളും പി.റ്റി.എയും സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലബ്ബുകളും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post