തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാര തുക കൈമാറി. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കമ്പനി കമ്പനി അധികൃതര്‍ നഷ്ടപരിഹാര തുകയായ 5.9 കോടി രൂപ തുക നല്‍കിയത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് തുകയുടെ കാര്യത്തില്‍ ധാരണയിലെത്തിയത്.
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതിയുടെ ഭാര്യ ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു.
Discussion about this post