തിരുവനന്തപുരം: 2014ല്‍ ഡി ക്വാര്‍ട്ടറില്‍ മുദ്ര ചെയ്യാനുള്ളതും ബി, സി ക്വാര്‍ട്ടറുകളില്‍ കുടിശ്ശികയായതുമായ അളവുതൂക്ക ഉപകരണങ്ങള്‍ പിഴയില്ലാതെ മുദ്ര ചെയ്യാന്‍ അവസരം. ജില്ലയിലെ ഇന്‍സ്‌പെക്ടറാഫീസുകളില്‍ നിന്ന് നോട്ടീസ് ലഭിച്ചില്ലെങ്കിലും ഡിസംബര്‍ 10, 17, 24, 30 തീയതികളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെ ഹാജരാക്കാം. ഡിസംബര്‍ 31ന് മുദ്രവയ്പ് ഉണ്ടായിരിക്കില്ല.
2014 ബി,സി,ഡി മുദ്ര കാലാവധി കഴിയുന്ന ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടറാഫീസില്‍ നിന്ന് ഡിസംബര്‍ 24നു മുമ്പ് തീയതി വാങ്ങി പിഴയില്ലാതെ ഡിസംബര്‍ 30നു മുമ്പ് മുദ്ര ചെയ്ത് വാങ്ങണം. 2015 ‘എ’ ക്വാര്‍ട്ടര്‍ വരെ മുദ്ര കാലാവധിയുളള ഓട്ടോ ഫെയര്‍ മീറ്ററുകള്‍ പുതിയ നിരക്കിലേക്ക് മാറ്റി മുദ്ര ചെയ്യാന്‍ എല്ലാ പ്രവൃത്തി ദിവസവും 10 മുതല്‍ ഒരു മണി വരെ സമയത്ത് തീയതി അനുവദിക്കുമെന്നും ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
Discussion about this post