പത്തനംതിട്ട: സന്നിധാത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഒരുക്കിയിട്ടുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. തിയേറ്ററിലെ ഉപകരണങ്ങള്‍ക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ല. ആവശ്യമായ മരുന്നും ഉപകരണവും ലഭ്യമാണ്. അടിയന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയകള്‍ നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ അണുവിമുക്തമാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. ശസ്ത്രക്രിയ, അസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും ഓപ്പറേഷന്‍ തിയേറ്റര്‍ ജീവക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇത്തവണ സീസണ്‍ ആരംഭിച്ചശേഷം ശസ്ത്രക്രിയ ആവശ്യമായ കേസുകളൊന്നും സന്നിധാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചു.
Discussion about this post