തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നടത്തിയ എല്ലാ ഇടപെടലുകളും അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ആവശ്യപ്പെട്ടു.
അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രത്തിനകത്തു നിന്ന് പെട്ടി കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും ഇതിനായി കുറ്റാന്വേഷണ വിഭാഗത്തെ നിയമിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ഹിന്ദുഐക്യവേദി സായാഹ്ന ധര്‍ണ നടത്തും.
പത്രസമ്മേളനത്തില്‍ തിരുമല അനില്‍, കെ. പ്രഭാകരന്‍, കിളിമാനൂര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post