തിരുവനന്തപുരം: ക്രിസ്തുമസ് കാലത്ത് കേക്ക്, ചിപ്‌സ് തുടങ്ങി ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ ഗുണനിലവാരം പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതും ഉല്പാദിപ്പിക്കുന്നതും ആറ് മാസം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കേക്കുകളും മറ്റും ഉല്‍പാദിപ്പിക്കുന്നതിന് ന്യൂസ്‌പേപ്പര്‍ ഉപയോഗിക്കരുത്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്ലും അതിന്റെ രജിസ്റ്ററും സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. തൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതും, ഏപ്രണ്‍, ഗ്ലൗസ്, തൊപ്പി എന്നിവ ധരിക്കേണ്ടതുമാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പരിശോധനകള്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്.
Discussion about this post