കണ്ണൂര്‍: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു കണ്ണൂര്‍ സന്ദര്‍ശിക്കാനിരിക്കെ എടക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസില്‍നിന്നു സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി. അതീവ സ്‌ഫോടനശേഷിയുള്ള 300 ഡിറ്റണേറ്ററുകളും 549 മീറ്റര്‍ വയറുമാണ് പിടിച്ചെടുത്തത്.
കോഴിക്കോടുനിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎല്‍ 58 എ 9027 നമ്പര്‍ ഡിടിഎസ്‌്‌എഫ് -ഫോര്‍ സ്വകാര്യ ബ സിനു പിറകിലെ സീറ്റിനടിയില്‍ മൂന്നു ബോക്‌സുകളാക്കി പ്ലാസ്റ്റിക്ക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്‌തുക്കള്‍. രഹസ്യ വിവരത്തെ ത്തുടര്‍ന്ന് ഇന്നലെ രാവിലെ 9.45 ഓടെ എടക്കാട് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയില്‍ ബസ് തടഞ്ഞു പോലീസ് പരിശോധന നടത്തിയാണ് ഇവ പിടികൂടിയത്.
യാത്രക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഡിറ്റണേറ്ററിനെക്കുറിച്ച് അവരില്‍നിന്നു യാതൊരു സൂചനയും ലഭിച്ചില്ല. മുഴുവന്‍ യാത്രക്കാരുടെയും പേരു വിവരങ്ങള്‍ പോലീസ് ശേഖരിച്ചശേഷമാണ് വിട്ടയച്ചത്. ബസും ജീവനക്കാരും പോലീസ് കസ്റ്റഡിയിലാണ്. ക്ലീനറെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നറിയുന്നു. വടകരയില്‍നിന്നാണ് സ്‌ഫോടക വസ്‌തുക്കള്‍ ബസില്‍ കയറ്റിയതെന്നാണ് പ്രാഥമിക സൂചന.
സാധാരണഗതിയില്‍ ഡിറ്റണേറ്ററുകളുപയോഗിച്ചു സ്‌ഫോടനം നടത്തണമെങ്കില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ വേണം. എന്നാല്‍, ഇവ ഇതിനൊപ്പം കണ്ടെടുത്തിട്ടില്ല. ബോംബുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്കും ഡിറ്റണേറ്ററുകള്‍ ഉപയോഗിക്കാറുണ്ട്. കോഴിക്കോട് ബസ്‌്‌സ്‌റ്റാന്‍ഡില്‍നിന്നും വളപട്ടണത്തുനിന്നും ഇതിനു മുമ്പ് ഡിറ്റണേറ്റര്‍ ശേഖരം പിടികൂടിയിരുന്നു. ഇതിനു തീവ്രവാദികളുമായി ബന്ധമുണ്ടെന്നു പിന്നീട് വ്യക്തമാവുകയും ചെയ്‌തിരുന്നു.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെയും കേരളത്തിലെ തീവ്രവാദ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ സംഭവത്തെ അതീവ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയുടെ ഇന്നത്തെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
അല്‍ ക്വയ്‌ദ പരിശീലന ദൃശ്യങ്ങളുടെ സിഡികള്‍ പിടിച്ചെടുത്ത സംഭവം പോലീസിനെയും ഞെട്ടിച്ചു. ഈ മാതൃകയില്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് സംഘടനാപ്രവര്‍ത്തകര്‍ക്കും തീവ്രവാദ പരിശീലനം നല്‌കാന്‍ കുഞ്ഞുമോനും കൂട്ടാളികള്‍ക്കും പദ്ധതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്വേഷിക്കും.
പോപ്പുലര്‍ ഫ്രണ്ട്‌് നേതാവ് ആലുവ സ്വദേശി അയൂബിനെതിരേ ആയുധ നിയമപ്രകാരം കേസെടുത്തു. ഇയാളുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയ പോലീസ് ലൈസന്‍സില്ലാത്ത തോക്ക് കണ്ടെടുത്തിരുന്നു.ഈ തോക്ക് വാഗമണ്‍ സിമി ക്യാമ്പില്‍ ഉപയോഗിച്ചിരുന്നതാണോയെന്നും പോലീസിനു സംശയമുണ്ട്.
Discussion about this post