പാലക്കാട്: ഈ മാസം 15, 22 തീയതികളില്‍ ട്രെയിനുകള്‍ വൈകുമെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ യാര്‍ഡ് പുതുക്കിപ്പണിയുന്നതിനാലാണ് ഈ ക്രമീകരണം. 15ന് മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഒരു മണിക്കൂറും, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഒരുമണിക്കൂര്‍ 20 മിനിറ്റും, എറണാകുളം-പൂന പൂര്‍ണ എക്‌സ്പ്രസ് 45 മിനിറ്റും വൈകിയാണു പുറപ്പെടുക.
22ന് മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 55 മിനിറ്റും, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ 10 മിനിറ്റും, തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് 50 മിനിറ്റും, എറണാകുളം-പൂനെ പൂര്‍ണ എക്‌സ്പ്രസ് ഒരുമണിക്കൂര്‍ 30 മിനിറ്റുമാണ് വൈകി പുറപ്പെടുക.
Discussion about this post