ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറായിരുന്ന അഡ്വ. കെ. ശങ്കരന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. നാലു വര്‍ഷക്കാലം ബോര്‍ഡിനു വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദേശിയ- സംസ്ഥാന രാഷ്ട്രീയ രംഗത്ത് മികച്ച വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച അഭിഭാഷകനുമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകള്‍ക്കും ഇന്നലെ (16.12.14) അവധി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ് മെമ്പര്‍മാരായ സുഭാഷ് വാസു, മുന്‍ എംഎല്‍എ കൂടിയായ പി.കെ. കുമാരന്‍ എന്നിവര്‍ ദു:ഖം രേഖപ്പെടുത്തി.
Discussion about this post