ടെഹ്‌റാന്‍: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് 75 പേര്‍ മരിച്ചു. 32 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിമാനത്തില്‍ 105 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. മോശം കാലാവസ്‌ഥയാണ് ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. കനത്ത മഞ്ഞും മോശം കാലാവസ്‌ഥയും കാരണം ടെഹ്‌റാനിലെ മെഹ്ര് ആബാദ് വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്. കനത്ത മഞ്ഞു വീഴ്‌ച രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായത്.
ഞായറാഴ്‌ച രാത്രിയാണ് ഇറാന്റെ വടക്കു പടിഞ്ഞാറന്‍ നഗരമായ ഉറുമിയയില്‍ വിമാനം തകര്‍ന്നു വീണത്. തലസ്‌ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഉറുമിയയിലേക്ക് വരികയായിരുന്നു ഇറാന്‍ എയറിന്റെ ജെറ്റ് വിമാനം. ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം.
Discussion about this post