ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു തീര്‍ഥാടകന് 30 ടിന്‍ അരവണയാണ് നല്‍കുന്നത്. മുന്പ് 50 ടിന്‍ അരവണയാണ് നല്‍കിയിരുന്നത്. അരവണയില്‍ ജലാംശം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നതിനാല്‍ ഉത്പാദിപ്പിക്കുന്ന അരവണ പ്ലാന്റില്‍വച്ച് തണുത്തതിനുശേഷമേ വിതരണത്തിനെത്തിക്കുന്നുള്ളൂ. ഇതുകാരണം നിര്‍മ്മാണത്തിനു കൂടുതല്‍ സമയമെടുക്കുന്നതിനാലാണ് ഉത്പാദനത്തില്‍ കുറവുണ്ടായിട്ടുള്ളത്. കൂട്ടമായെത്തുന്ന അയ്യപ്പന്മാര്‍ക്ക് ഈ നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
Discussion about this post