തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ഡിവിഷന്റെ കീഴില്‍ പാളയം, പാറ്റൂര്‍, ചാല, തിരുവല്ലം, തിരുമല, കരമന, കവടിയാര്‍, പേരൂര്‍ക്കട, പോങ്ങുമൂട്, കഴക്കൂട്ടം എന്നീ വാട്ടര്‍ സപ്ലൈ സെക്ഷനുകളുടെ പരിധിയിലെ വാട്ടര്‍ കണക്ഷനുകളില്‍ വെള്ളക്കരം യഥാസമയം അടയ്ക്കാതെ വീഴ്ച വരുത്തിയഎല്ലാ വിഭാഗം ഉപഭോക്താക്കളും കുടിശ്ശിക 15 ദിവസത്തിനകം അടയ്ക്കണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ കുടിശ്ശികയുള്ള വാട്ടര്‍ കണക്ഷനുകള്‍ അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് വിധേയമായി വിഛേദിക്കുമെന്ന് വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Discussion about this post