ശബരിമല: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ രാത്രി സന്നിധാനത്ത് എത്തിയ മന്ത്രി ഇന്നു പുലര്‍ച്ചെ മൂന്നിനു നട തുറന്നപ്പോഴാണ് പതിനെട്ടാംപടി കയറി അയ്യപ്പസ്വാമി ദര്‍ശനം നടത്തിയത്. തുടര്‍ന്നു മാളികപ്പുറത്തു തൊഴുതതിനുശേഷം രാവിലെ ഒന്‍പതോടെ മന്ത്രി മലയിറങ്ങി.












