Monday, May 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി നാല് മുതല്‍ 11 വരെ

by Punnyabhumi Desk
Dec 24, 2014, 10:55 am IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പുരുഷന്മാര്‍ക്കായി ഇന്ത്യന്‍ ആര്‍മി ജനുവരി നാല് മുതല്‍ 11 വരെ പാങ്ങോട് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ്/സോള്‍ജിയര്‍ എന്നീ തസ്തികകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ്. സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ തസ്തികയിലേക്ക് പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബിരുദധാരിയാണെങ്കില്‍ കണക്കിനും ഇംഗ്ലീഷിനും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിജയം. സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി വിജയം. ഹൗസ്‌കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കും എട്ടാം ക്ലാസ് വിജയം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് എസ്.എസ്.എല്‍.സിക്ക് ആകെ 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ലഭിച്ചിരിക്കണം.

സി.ബി.എസ്.ഇ. യില്‍ ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് ഡി ഗ്രേഡും മൊത്തം സി ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയിന്റോ ഉളളവര്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റിന് അര്‍ഹതയുളളവരായിരിക്കും. സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍/ സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേയ്ക്ക് 1991 ഒക്‌ടോബര്‍ 11 നും 1997 ഏപ്രില്‍ 11 നും (17.5 23 വയസ്). ഇടക്ക് ജനിച്ചവരായിരിക്കണം അപേക്ഷകര്‍. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലേയ്ക്ക് 1994 ജനുവരി നാലിനും 1997 ജനുവരി 11 നും ഇടയ്ക്ക് ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് 1991 ഒക്‌ടോബര്‍ 11 നും 1997 ഏപ്രില്‍ 11 നും (17.5 23 വയസ്) ഇടക്ക് ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍/ സോള്‍ജിയര്‍ ടെക്‌നിക്കല്‍ തസ്തികയിലേക്കുളള റാലി നടക്കും.

നാലാംതീയതി തിരുവനന്തപുരം, പത്തനംതിട്ട, അഞ്ചിന് കൊല്ലം, ഇടുക്കി, ആറിന് കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി/സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജനുവരി ഏഴ് മുതല്‍ 10 വരെ റാലി നടക്കും. ഏഴാംതീയതി തിരുവനന്തപുരം, എട്ടിന് കൊല്ലം, ഇടുക്കി, ഒന്‍പതിന് ആലപ്പുഴ, പത്തനംതിട്ട, 10ന് കോട്ടയം, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും. കായികക്ഷമത അടക്കമുളള മറ്റ് പരിശോധനകള്‍ ജനുവരി 11 നും 12 നുമായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ റാലിയുടെ തലേദിവസം വൈകീട്ട് നാല് മണിക്ക് റിപ്പോര്‍ട്ട് ചെയ്ത് റാലിദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തണം. ഒന്നില്‍ കൂടുതല്‍ വിഭാഗത്തില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥിയെ അയോഗ്യനാക്കും. വിശദവിവരങ്ങള്‍ക്ക് അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം.

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies