കാസര്‍ഗോഡ്: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെയും കേരള പൂരക്കളി കലാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ പൂരക്കളി മഹോത്സവം നടക്കും. രാവിലെ 9.30ന് എ.കെ നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് പൂരക്കളി പ്രദര്‍ശനം, രണ്‌ടിന് മറത്തുകളിയുമുണ്‌ടാകും. വൈകുന്നേരം 4.30ന് അനുമോദനം കെ.വി കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും.
Discussion about this post