തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജനുവരി 15 ന് പ്രാദേശിക അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.












