Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മകര ജ്യോതി ദര്‍ശനപുണ്യവുമായി ഭക്തലക്ഷങ്ങള്‍ മലയിറങ്ങി

by Punnyabhumi Desk
Jan 15, 2015, 02:14 pm IST
in മറ്റുവാര്‍ത്തകള്‍

makarajyothi-2015-pbസന്നിധാനം: മകര സംക്രമ ദിനത്തില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ജ്യോതിദര്‍ശനസായൂജ്യം നേടിയ ഭക്ത ലക്ഷങ്ങള്‍ ആത്മനിര്‍വൃതിയോടെ മലയിറങ്ങി. ശബരിമലയില്‍ ശരണം വിളികളോടെ നിന്ന ഭക്തര്‍ തിരുവാഭരണഭൂഷിതനായ കാനനവാസനെ സംക്രമസന്ധ്യയില്‍ കണ്‍നിറയെ കണ്ട് തൊഴുതു . ഭക്തനും ഭഗവാനും ഒന്നാണെന്ന തത്വമസി മന്ത്രം ഏല്ലാ മനസ്സുകളിലും അലയടിച്ചു. വൈകീട്ട് 6.55നാണ് ആകാശത്ത് മകര നക്ഷത്രം ദൃശ്യമായത്.അടുത്ത നിമിഷം പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ മകര ജ്യോതി ദൃശ്യമായി. സന്നിധാനത്തും മലനിരകളിലെ പര്‍ണ്ണശാലകളിലും ജ്യോതി കാണാന്‍ ദിവസങ്ങളായി കാത്തിരുന്നവര്‍ ഭക്തി ലഹരിയില്‍ നിറകണ്ണുകളോടെ ജ്യോതി സ്വരൂപനെ തൊഴുതു വണങ്ങി. നേരത്തെ ശ്രീകോവിലിലേക്ക് ആചാരപൂര്‍വ്വം ആനയിച്ച തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരരും, മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്തി.പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നിന്ന് ആചരപൂര്‍വ്വം എഴുന്നള്ളിച്ച തിരുവാഭരണ പേടകങ്ങളില്‍ രണ്ടെണ്ണം മാളികപുറത്തേയ്ക്ക് കൊണ്ടുപോയി. തിരുവാഭരണ പേടകം പതിനെട്ടാം പടിയ്ക്ക് മുകളില്‍ കൊടിമരചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി വി,എസ് ശിവകുമാര്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ എം.പി ഗോവിന്ദന്‍ നായര്‍, ദേവസ്വം അംഗങ്ങളായ സുഭാഷ് വാസു, പി.കെ കുമാരന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അയ്യപ്പസ്വാമിയെ തിരുവാഭരണമണിയിച്ചുള്ള ദീപാരാധനയെ തുടര്‍ന്ന് തിരുവാഭരണം മാറ്റി 7.28 ന് മകരസംക്രമപൂജ നടന്നു. പൂജവേളയില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്യ്തു. 7.40 ഓടെ മകരസംക്രമപൂജ പൂര്‍ത്തിയാക്കി വീണ്ടും അയ്യപ്പസ്വാമിക്ക് തിരുവാഭരണം അണിയിച്ചു. ഇന്നലെ ഉച്ച പൂജ കഴിഞ്ഞ് ദീപാരാധനയ്ക്ക് ശേഷം മാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ലഭിച്ചത്. 16 മുതല്‍ 19 വരെ പടിപൂജ നടക്കും. 18 ന് രാവിലെ 10 മണിയോടെ നെയ്യാഭിഷേകം അവസാനിക്കും. 19 ന് രാത്രി 10 മണിവരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനസൗകര്യമുണ്ടാവുകയുള്ളൂ. 20 ന് രാവിലെ 7 ന് രാജപ്രതിനിധി ദര്‍ശനം നടത്തിയശേഷം തിരുനടയടയ്ക്കും. ഇതൊടെ രണ്ട് മാസത്തെ മണ്ഡല-മകരവിളക്ക് മഹോത്സവം സമാപിക്കും. നടയടച്ച് കുംഭമാസപൂജകള്‍ക്കായി ഫെബ്രുവരി 12 ന് വൈകിട്ട് 5.30 ന് നടതുറക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies