തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനെര്‍ട്ട് വഴി നടപ്പാക്കുന്ന ഗാര്‍ഹിക ബയോഗ്യാസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കുമെന്ന് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. രണ്ട് ക്യൂബിക് മീറ്റര്‍ മുതല്‍ 10 ക്യുബിക് മീറ്റര്‍ വരെ ശേഷിയുളള ദീനബന്ധു, കെ.വി.ഐ.സി. മാതൃകയിലുളള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്.
പ്രതിദിനം 10 കിലോഗ്രാമില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുളള വീടുകളില്‍/സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാവുന്നതാണ്. അനെര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് 9,000 രൂപ പ്ലാന്റ് കമ്മീഷന്‍ ചെയ്തതിനുശേഷം സബ്‌സിഡിയായി ലഭിക്കുന്നതാണ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് 11,000 രൂപയാണ് സബ്‌സിഡി. കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1,200 രൂപ അധിക സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ശാസ്തമംഗലത്തുളള അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2314137.
Discussion about this post