ഇസ്‌ലാമാബാദ്: ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ കസ്റ്റഡി പാകിസ്താനിലെ കോടതി ഒരുമാസത്തേക്ക് നീട്ടി. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളാണ് ലഖ്‌വി. മുംബൈ തീവ്രവാദി ആക്രമണക്കേസിലും തട്ടിക്കൊണ്ടുപോകല്‍ കേസിലും ലഖ്‌വിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസ് ജനവരി 26 ന് വീണ്ടും പരിഗണിക്കും.













