തിരുവനന്തപുരം: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് ഭാഷാപിതാവായ എഴുത്തച്ഛന്റെ പേരില്‍ നല്‍കുന്ന 2014-ലെ പുരസ്‌ക്കാരത്തിന് അര്‍ഹനായ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌ക്കാര സമര്‍പ്പണം നടത്തും. ജനുവരി 28-ന് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരിക്കും.
പുരസ്‌ക്കാര നിര്‍ണയ സമിതി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പ്രശസ്തിപത്ര പാരായണം നടത്തും. സാംസ്‌ക്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ നന്ദിയുമര്‍പ്പിക്കും. അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തും.
Discussion about this post