തിരുവനന്തപുരം: സംസ്ഥാന റ്റി.ബി. അസോസിയേഷന്റെ റ്റി.ബി. സ്റ്റാമ്പ് വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം രാജ്ഭവനില്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗവര്‍ണറില്‍ നിന്നും സ്റ്റാമ്പ് ഏറ്റുവാങ്ങി. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ മാത്രമേ രാജ്യത്തുനിന്നും റ്റി.ബി. പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിലേയും റ്റി.ബി. അസോസിയേഷനിലേയും ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post