തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളിലെ (എസ്ഇബിസി) വിദ്യാര്‍ത്ഥികള്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എ.പി.അനില്‍ കുമാര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ജനുവരി ഒന്നിനും പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള അധികാരം തഹസില്‍ദാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കായി വ്യവസ്ഥ ചെയ്തിരുന്നു. ഇത് പ്രായോഗിക തലത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയില്‍ അര്‍ഹരായ ആയിരക്കണക്കിന് എസ്.ഇ.ബി.സി. വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
Discussion about this post