തിരുവനന്തപുരം: മൃഗപീഡ തടയല്‍ നിയമവും കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്റെ വിജ്ഞാപനവും സുപ്രീം കോടതി വിധിയും ലംഘിച്ചുകൊണ്ട് മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതുമായ മൃഗപീഡനങ്ങള്‍ തടയുന്നതിനും ഇത്തരം പീഡനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ച് മൃഗസംരക്ഷണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.
കാളപൂട്ട്/കന്നുപൂട്ട്/മരമടി/ഉഴവ് മത്സരങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വനം വകുപ്പിന്റെ വിജ്ഞാപന പ്രകാരം കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം, കാള തുടങ്ങിയ മൃഗങ്ങളെ പ്രകടന മൃഗങ്ങളായി പരിശീലിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. മാത്രമല്ല സുപ്രീംകോടതി ജല്ലിക്കെട്ട്, കാളവണ്ടി മത്സരം എന്നിവ നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുന്നതും ദുരിതത്തിലാക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Discussion about this post