ബെയ്‌ജിങ്: ചൈനയുടെ അത്യാധുനിക സ്‌റ്റെല്‍ത്ത് യുദ്ധവിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. 20 മിനിറ്റു നീണ്ട പറക്കല്‍ വിജയകരമായിരുന്നുവെന്ന് ചൈനീസ് പ്രതിരോധ വൃത്തങ്ങള്‍ വെളിപ്പെടുത്തി. റഡാര്‍, ഇന്‍ഫ്രാറെഡ് തുടങ്ങിയ നിരീക്ഷണസംവിധാനങ്ങളെ കബളിപ്പിക്കാന്‍ ശേഷിയുള്ളവയാണ് സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. അമേരിക്കയ്‌ക്കുശേഷം ഇത്തരം വിമാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിന്റെ ചൈന സന്ദര്‍ശനത്തിനിടെയാണ് പരീക്ഷണം. ലോകത്തിപ്പോള്‍ പൂര്‍ണ്ണ സജ്‌ജമായ ഒരുസ്‌റ്റെല്‍ത്ത് പോര്‍ വിമാനമേയുള്ളൂ. അമേരിക്കയുടെ എഫ് 20(റാപ്‌റ്റര്‍) വിമാനം.
Discussion about this post