തിരുവനന്തപുരം: രാജ്ഭവനില്‍ ആവശ്യമുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം തൈ നട്ട് നിര്‍വഹിച്ചു. കൃഷിമന്ത്രി കെ.പി. മോഹനന്‍ ചടങ്ങില്‍ സന്നിഹിതനായിരിന്നു. രാജ്ഭവനിലെ അന്‍പത് സെന്റ് സ്ഥലം ഒരുക്കിയാണ് കൃഷി ചെയ്യുന്നത്.
കുടപ്പനക്കുന്ന്, തിരുവനന്തപുരം നഗരസഭ കൃഷിഭവനുകള്‍ സംയുക്തമായാണ് രാജ്ഭവനിലെ കൃഷി നടപ്പാക്കുന്നത്. രാജ്ഭവന്‍ ഗാര്‍ഡന്‍ വിംഗിന്റെയും പിന്തുണയുമുണ്ട്. വെള്ളരി, പാവല്‍, പടവലം, മത്തന്‍, വെണ്ട, കത്തിരി, മുളക്, വള്ളിപ്പയര്‍, പച്ചച്ചീര, ചുവന്നചീര എന്നീ നാടന്‍ പച്ചക്കറികള്‍ കൂടാതെ വടക്കേ ഇന്ത്യന്‍ വിളകളായ പാലക്, ബീന്‍സ് എന്നിവയും കൃഷി ചെയ്യും. കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മ സേനയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കി ഓരോ വിളയ്ക്കും അനുസൃതമായി അനുവദിച്ച സ്ഥലം തയ്യാറാക്കി ജൈവവളവും ബയോകണ്‍ട്രോള്‍ ഏജന്റുകളും ചേര്‍ത്താണ് തോട്ടം ഒരുക്കിയിട്ടുള്ളത്. കൃഷി വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post