ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ രത്‌നങ്ങളുള്‍പ്പെടെ അമൂല്യ സ്വത്തു സംരക്ഷിക്കുന്നതു സംബന്ധിച്ചു പഠിക്കുന്നതിനു സുപ്രീം കോടതി നിയോഗിച്ച സമിതിയാണു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയില്‍ മ്യൂസിയം ഉണ്ടാക്കി സ്വത്ത് സംരക്ഷിക്കാമെന്നാണു സമിതിയുടെ ശുപാര്‍ശ. മ്യൂസിയം നിര്‍മ്മിക്കുന്നതിനു ക്ഷേത്രപരിസരത്തുതന്നെ സ്ഥലം ലഭ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കോടതി ആവശ്യപ്പെട്ടാല്‍ ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതിരേഖ സമര്‍പ്പിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഏപ്രിലിലാണു സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
Discussion about this post