തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ മയക്കുമരുന്ന് പിടികൂടി. തൃശൂര്‍ സ്വദേശിനിയായ സിമി ആന്റണി(40)യില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ആയിരുന്നു സംഭവം നടന്നത്.
കുവൈറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കുവൈറ്റിലേക്കു കടത്താന്‍ എത്തിച്ച മയക്കുമരുന്നാണ് സെന്‍ട്രല്‍ നാര്‍കോട്ടിക് സെല്‍ അധികൃതര്‍ പിടികൂടിയത്. യുവതിയെ പിന്നീട് വലിയതുറ പോലീസിനു കൈമാറി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഹെറോയിനെന്നു പോലീസ് പറഞ്ഞു.












