ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും പിന്തള്ളി രണ്ടാം തവണയാണ് എഎപി അധികാരത്തിലെത്തുന്നത്. 2013ല്‍ ആദ്യമായി മല്‍സരിച്ചപ്പോള്‍ 28 സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിച്ച് ഭരിക്കുന്നതിനുള്ള അവസരം ഡല്‍ഹി ജനത എഎപിക്ക് നല്‍കി.
2013ല്‍ കേവലം 49 ദിവസങ്ങള്‍ മാത്രമായിരുന്നു എഎപി സര്‍ക്കാരിന്റെ ആയുസ്. എന്നാല്‍ അത്ര ദിവസത്തിനുള്ളില്‍ തന്നെ മികച്ച മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
Discussion about this post