തിരുവനന്തപുരം: സര്‍ക്കാര്‍/സര്‍ക്കാരിതര സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ലഹരിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്ക്/ക്യാമ്പുകള്‍ക്ക് ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 20 ന് വൈകുന്നേരം അഞ്ച് മണിക്കകം ബന്ധപ്പെട്ട ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, ധനസഹായ മാനദണ്ഡങ്ങള്‍ എന്നിവ എല്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസുകളിലുംwww.keralaexcise.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്
Discussion about this post