ന്യൂഡല്‍ഹി: മതവിദ്വേഷത്തിനും മതങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കും ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവര്‍ക്കും ഇഷ്ടമുള്ള വിശ്വാസവും മതവും സ്വീകരിക്കാനും നിലനിര്‍ത്താനും പൂര്‍ണ സ്വാതന്ത്ര്യം തന്റെ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. എന്തിന്റെ മറവിലായാലും ഒരു മതത്തിനുമെതിരായ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഇത്തരം അക്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇതിനെതിരേ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നല്‍കി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയതില്‍ സീറോ മലബാര്‍ സഭയും ഡല്‍ഹി ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസി സമൂഹങ്ങളും സംയുക്തമായി ഇന്നലെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ദേശീയതല ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
മതവിശ്വാസം എന്നതു തികച്ചും ഒരാളുടെ വ്യക്തിപരമായ സ്വാ തന്ത്ര്യമാണെന്നു മോഡി പറഞ്ഞു. പരസ്യമായോ രഹസ്യമായോ മതവിദ്വേഷം വളര്‍ത്താന്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരു മതവിഭാഗത്തെയും അനുവദിക്കില്ല. മതവിശ്വാസം പൗരന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. രാജ്യത്ത് ഒരു തരത്തിലുള്ള മതമൗലിക വാദവും അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്നുണെ്ടന്ന് ഉറപ്പുവരുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതം ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ ഇന്ത്യക്കാരന്റെയും ജനിതക ഘടനയില്‍ എല്ലാ മതവിഭാഗങ്ങളോടുമുള്ള തുല്യബഹുമാനമുണ്ടാകണം. ഒരു മതത്തിനും എതിരായുള്ള അക്രമങ്ങള്‍ അനുവദിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കും. എല്ലാ മതവിഭാഗങ്ങളും പരസ്പര ബഹുമാനത്തോടെ പുരാതന ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
Discussion about this post