തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് ത്രിവേണി സ്‌പെഷ്യല്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ.ജോയ് തോമസ് സ്റ്റാളിന്റെ ഉദ്ഘാടനവും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാസ്‌കരന്‍ നായര്‍ ആദ്യവില്‍പനയും നടത്തി. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍മാരായ മണ്‍വിള രാധാകൃഷ്ണന്‍, മോളി സ്റ്റാന്‍ലി, ഡോ.സുശീല, റീജിയണല്‍ മാനേജര്‍ സ്വീഷ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാ വിധ സാധനങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും.
Discussion about this post