തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഉല്‍സവം 2015’ന്റെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസംവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ മ്യൂസിയം വളപ്പില്‍ നിര്‍വഹിച്ചു. നാടന്‍ കലകളുടെയും തനത്കലകളുടെയും സംരക്ഷണത്തിനായാണ് വര്‍ഷംതോറും ‘ഉല്‍സവം’ പരിപാടി സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് ഒന്നുവരെ സായാഹ്‌നങ്ങളില്‍ മ്യൂസിയം വളപ്പില്‍ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ലീലാമ്മ ഐസക്, ടൂറിസം ഡയറക്ടര്‍ ഷേക് പരീത് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി നോക്കുവിദ്യാ പാവകളി കലാകാരി പങ്കജാക്ഷിയമ്മ, ചാറ്റുപാട്ട് കലാകാരന്‍ കളത്തില്‍ വേലായുധന്‍ പൂജാരി, പടയണി പ്രയോക്താവ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സുധീര്‍ മുള്ളൂര്‍ക്കരയുടെ തിരിയുഴിച്ചിലും പുള്ളുവന്‍ പാട്ടും, ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിച്ച നാടന്‍വാദ്യം, ഉണ്ണികൃഷ്ണന്റെ വെളിച്ചപ്പാടുതുള്ളല്‍ പൂതനും തിറയും, കുറിച്ചി നടേശന്‍ അവതരിപ്പിച്ച അര്‍ജുന നൃത്തം എന്നിവയും അരങ്ങേറി.
Discussion about this post