Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചെറുകിട വ്യവസായരംഗത്ത് വളര്‍ച്ചാനിരക്കില്‍ കേരളം മുന്നില്‍: മുഖ്യമന്ത്രി

by Punnyabhumi Desk
Feb 26, 2015, 06:17 pm IST
in കേരളം

കൊച്ചി:  ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളര്‍ച്ചാനിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 12 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം നേടിയിരിക്കുന്നത്. നയങ്ങളിലും നിലപാടുകളിലും വ്യവസായ സൗഹൃദപരമായി സര്‍ക്കാരും വ്യവസായ വകുപ്പും കൈക്കൊണ്ട സമീപനമാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി കൊച്ചിയിയില്‍ സംഘടിപ്പിച്ച ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 80 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്. ഈ മേഖലയ്ക്ക് പൂര്‍ണപിന്തുണ നല്‍കും. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ വിദ്യാര്‍ത്ഥി സംരംഭക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിന് മുന്നോടിയായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം തുക യുവസംരംഭകരെ പിന്തുണയ്ക്കാനായി മാറ്റിവച്ച ആദ്യ സംസ്ഥാനമാണ് കേരളം. പട്ടികജാതി, വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതിയ്ക്കും സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ തടസമാകില്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണി കേന്ദ്രീകൃതമാകണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തണം. ഉല്‍പ്പാദനപ്രക്രിയയിലെ ചെലവ് കുറയ്ക്കണം. കൂടുതല്‍ തൊഴിലവസരങ്ങളും ദേശീയ, രാജ്യാന്തര തലത്തില്‍ വിപണനശൃംഖലയും ലക്ഷ്യമിട്ടാണ് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. തെറ്റുകള്‍ ഒഴിവാക്കിയും അറിവും പരിചയസമ്പത്തും പങ്കിട്ടും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ബഹുദൂരം മുന്നേറാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ വൈസ് പ്രസിഡന്റ് പങ്കജ്.ആര്‍.പട്ടേല്‍, സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബയര്‍ – സെല്ലര്‍ ഡയറക്ടറി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ കേരളത്തിലെ വ്യവസായങ്ങളെ കുറിച്ച് രചിച്ച ഗ്രന്ഥം എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, സിഡ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നു ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 352 ബയര്‍മാരും 17 വിദേശരാജ്യങ്ങളില്‍ നിന്നും 116 ബയര്‍മാരും അടക്കം 468 ഇടപാടുകാരാണ് മീറ്റില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നടക്കുന്ന ബിസിനസ് സംഗമത്തില്‍ ഭക്ഷ്യസംസ്‌കരണം, കൈത്തറി, റബര്‍, മര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ്, കരകൗശലം, ബാംബു തുടങ്ങിയവ ഉള്‍പ്പെടുന്നു. 150 സ്റ്റാളുകളിലായാണ് ഇവയുടെ പ്രദര്‍ശനം.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies