ഗുരുവായൂര്‍: ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിപുതിയ ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. കിഴക്കേനടയിലെ ക്യൂ പന്തലില്‍ രണ്ടെണ്ണവും ഭഗവതി കവാടത്തില്‍ ഒന്നുമാണ് സ്ഥാപിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനത്തില്‍ വാതിലിന്റെ മുകളില്‍ ഡിപ്ലേബോര്‍ഡ്, അരികില്‍ ചുവന്ന ലൈറ്റുകള്‍ എന്നിവയുണ്ട്. ഒരു ദിവസം എത്രപേര്‍ ഇതുവഴി ദര്‍ശനം നടത്തിയെന്നു ഡിസ്‌പ്ലേബോര്‍ഡില്‍ നിന്ന് അറിയാന്‍ സാധിക്കും. ദേശീയ ഗെയിംസിന് സ്റ്റേഡിയങ്ങളില്‍ സുരക്ഷയ്ക്കായി വാങ്ങിയ ഈ സംവിധാനം ഗെയിംസ് കഴിഞ്ഞപ്പോള്‍ ഗുരുവായൂരിലേക്ക് കൊണ്ടുവരികയായിരുന്നു.
പുതിയ മെറ്റല്‍ ഡിറ്റക്ടര്‍ കവാടങ്ങളുടെ പ്രവര്‍ത്തനക്ഷമത സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി പരിശോധിച്ച് ഉറപ്പു വരുത്തി.
Discussion about this post