Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പാദപൂജ – സാധകനും മനസ്സും

by Punnyabhumi Desk
Jan 13, 2011, 12:11 pm IST
in സനാതനം

അധ്യായം – 2

ബന്ധമോക്ഷഹേതു

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

മലിനം, ശുദ്ധം എന്നീ പ്രകാരമുള്ള മാനസികനില വ്യക്തമാക്കുന്നതിനാവശ്യമായ സംജ്ഞകള്‍ മഹല്‍ഗ്രന്ഥങ്ങളിലുടനീളമുണ്ട്‌, ശുക്ലകര്‍മം, കൃഷ്‌ണകര്‍മമെന്നിങ്ങനെ യോഗസുത്രത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന കര്‍മ വിശേഷങ്ങള്‍ യഥാക്രമം പുണ്യകര്‍മത്തെയും പാപകര്‍മത്തെയും വിശേഷങ്ങള്‍ യഥാക്രമം പുണ്യകര്‍മത്തെയും പാപകര്‍മത്തെയും വിശേഷിപ്പിക്കുന്നവയാണ്‌. പുണ്യം, പാപം; ശുക്ലം, കൃഷ്‌ണം എന്നീ സംജ്ഞകള്‍ വിരുദ്ധഭാവത്തെ ദ്യോതിപ്പിക്കുന്നതിനാല്‍ അതിന്റെ ദൈ്വതസ്വഭാവം നഷ്‌ടപ്പെടുന്നില്ല. തന്മൂലം പുണ്യത്തെ മാത്രം സ്വീകരിക്കാനോ പാപത്തെ മാത്രം നിഷേധിക്കാനോ കഴിയുന്നതുമില്ല. പുണ്യപാപങ്ങളുടെ സംപൂര്‍ണത്യാഗംകൊണ്ടു മാത്രമേ അതു സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെയാകണം ഭക്തോത്തംസമായ ആഴ്‌വാര്‍ ദൈ്വതാദൈ്വതങ്ങള്‍ക്കതീതമായി കാണുവാനും ഓരോ ജന്മത്തിലും ഭഗവാനെ ആശ്രയിക്കുന്ന ഭക്തോത്തംസമായിത്തീരുവാനും അപേക്ഷിക്കുന്നത്‌.
“നളഹം വന്ദേ തവചരണയോര്‍ദ്വന്ദ്വമദ്വന്ദ്വഹേതോ:
കുംഭീപാകം ഗുരുമപി ഹരേ നാരകം നാപനേതും
രമ്യാരാമാ മൃദുലതനുലതാ നന്ദനേ നാഭിരന്തും
ഭാവേ ഭാവേ ഹൃദയഭവനേ ഭാവയേയം ഭവന്തം”.

– `അല്ലയോ ഭഗവാനെ ഞാന്‍ നിന്തുരുവടിയുടെ കാലുകളുടെ യുഗളത്തില്‍ അദൈ്വതഭാവമാകുന്ന മോക്ഷപ്രയോജനത്തിനായികൊണ്ട്‌ നമസ്‌ക്കരിക്കുന്നില്ല. നരകത്തിലുള്ള അവസാനിക്കാത്ത ദുഃഖത്തിനു കാരണമായ കഠിനക്ലേശത്തെ നിവാരണം ചെയ്യുവാനും ഞാന്‍ വന്ദിക്കുന്നില്ല. നന്ദനോദ്യാനത്തില്‍ മനോഹരമായ സ്വരൂപത്തോടുകൂടിയവരും മൃദുവായ സുഖസ്‌പര്‍ശമായ ലതപോലെയുള്ള ശരീരത്തോടുകൂടിയവരുമായ സ്‌ത്രീകളെയനുഭവിക്കാന്‍ ഞാന്‍ വന്ദിക്കുന്നില്ല. ഓരോ ജന്മത്തിലും ഹൃദയമാകുന്ന ഭവനത്തില്‍ നിന്തുരുവടിയെ ഞാന്‍ ധ്യാനിക്കുന്ന ഭക്തനായിത്തീരണം’.
ഭഗവദ്‌പാദങ്ങളെ അദ്വന്ദ്വഹേതുവായിക്കൊണ്ട്‌ (ദൈ്വതഭാവത്തിന്റെ ഉപശമനത്തിനായിക്കൊണ്ട്‌) ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ല. സാധാരണനിലയില്‍ ദൈ്വതഭാവം വെടിയുകയെന്നുള്ളത്‌ വേദാന്തവിഷയത്തില്‍ അതീവപ്രാധാന്യമുള്ളതാണ്‌. സര്‍വംബ്രഹ്മമയം എന്ന ഏകത്വമനുഭവിക്കുന്നതിന്‌ ദൈ്വതത്തിന്റെ ഉപശമനം അത്യന്താപേക്ഷിതമാണ്‌. എന്നാല്‍ ഇവിടെ അദൈ്വതഭാവമാകുന്ന മോക്ഷപ്രയോജനത്തിന്‌ പ്രാര്‍ത്ഥിക്കുന്നില്ലെന്നാണ്‌ പ്രസ്‌താവം. പെട്ടെന്ന്‌ വിരോധപ്രതീതിയുണ്ടാകാമെങ്കിലും ഭക്തശിരോമണിയായ ആഴ്‌വാര്‍ ഉപാധിരഹിതമായ അവസ്ഥയിലേക്ക്‌ മനസ്സിനെ നയിക്കുന്നതിന്‌ ഭക്തന്മാരെ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. അദൈ്വതഫലം വേണ്ടെന്നുവച്ചാല്‍ ദൈ്വതഭാവത്തിലെ ആസക്തിയാണാവശ്യമെന്ന ചിന്ത വിരോധാഭാസമായിരിക്കുന്നു. പൂര്‍വകര്‍മാനുരൂപമായി സംഭവിക്കേണ്ടതേതും ശുദ്ധമായാലും അശുദ്ധമായാലും, സുഖമായാലും, അസുഖമായാലും അനുഭവിച്ചുകൊള്ളട്ടെ എന്നാണ്‌ അദ്ദേഹത്തിന്റെ സമാധാനം. (സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായവരും) കളും മൃദുലതനുലതകളോടുകൂടിയവരുമായ ഉര്‍വ്വശിമേനകാദികളോടുള്ള ബന്ധംപോലും നിരാകരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. കഠിനക്ലേശത്തെ അനുഭവിപ്പിക്കുന്ന കുംഭീപാകമെന്ന നരകംപോലും നിവാരണംചെയ്യുന്നതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ലെന്ന്‌ പ്രസ്‌താവിക്കുകയും ചെയ്യുന്നു. ഉടനീളം വിരോധാഭാസം നിലനില്‍ക്കുന്ന മഹത്തും മനോഹരവുമായ പ്രാര്‍ത്ഥന വദൈ്വതം, അദൈ്വതം, നരകം, സ്വര്‍ഗം; ദുഃഖം, സുഖം എന്നിങ്ങനെ വിരുദ്ധങ്ങളായസങ്കല്‌പങ്ങളെ നിശ്ശേഷം നിരാകരിക്കുന്നു. ഭക്തിയാല്‍ ഏകാഗ്രമായിത്തീരുന്ന മനസ്സ്‌ ദ്വന്ദ്വഭാവം ജനിപ്പിക്കുന്ന മനോവൃത്തികളെ നിഷേധിക്കുന്നതോടൊപ്പം നിഷ്‌കാമത്വംകൊണ്ട്‌ ജീവനെ ശുദ്ധമാക്കുകയും ചെയ്യുന്നു. പുണ്യകര്‍മത്തിലും പാപകര്‍മത്തിലും ചിന്തയില്ലാത്ത മനസ്സ്‌ സ്വാര്‍ത്ഥചിന്താമുക്തമായിത്തീരുന്നു. അങ്ങനെയുള്ള മഹാത്മാക്കള്‍ക്ക്‌ പാപകര്‍മത്തിലോ പുണ്യകര്‍മത്തിലോ ആസക്തിയെന്നൊന്നുണ്ടാകുന്നില്ല. തന്മൂലം സന്തോഷമോ പരിതാപമോ ഉണ്ടാകുന്നില്ല.
മനസ്സിനെ പുണ്യപാപകര്‍മങ്ങള്‍ക്കതീതമായി ഉദ്ധരിക്കാനുള്ള കര്‍മത്തന്റെ സ്വഭാവം മാര്‍ഗത്തിലും ലക്ഷ്യത്തിലും ദൈ്വതഭാവത്തെ നിരാകരിക്കുന്നതായിരിക്കണം. സാമാന്യജനങ്ങള്‍ പുണ്യപാപങ്ങളെന്നു ചിന്തിക്കുന്നവ മനോജയം സാധിച്ചവരെ ബാധിക്കുന്നില്ല. അവര്‍ എല്ലായ്‌പ്പോഴും ഇവരണ്ടിനുമതീതന്മാരായിരിക്കുന്നു. സാധാരണജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന പുണ്യത്തോടുള്ള സ്‌നേഹമോ പാപത്തോടുള്ള വിദ്വേഷമോ മനോജയം സാധിച്ചവര്‍ക്കുണ്ടാകുന്നില്ല. പുണ്യം, പാപം, പുണ്യപാപമിശ്രം എന്നിങ്ങനെ സാധാരണചിന്ത കെട്ടുപിണഞ്ഞുകിടക്കുന്നു. ഇതിനുപരിഹാരം മനോനിഗ്രഹമെന്ന ഏകമാര്‍ഗമാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഉപനിഷത്‌ മനോനാശത്തെ താഴെപറയുംപ്രകാരം സമര്‍ത്ഥിച്ചിരിക്കുന്നത്‌.
“മനസോളഭ്യുദയേ നാശോ മനോനാശോ മഹോദയ”.
– മനസ്സിന്റെ ഉദയം നാശവും മനസ്സിന്റെ നാശം മഹോദയവുമാകുന്നു. ഇവിടെ മഹോദയമെന്തെന്ന്‌ എടുത്തുപറയേണ്ട കാര്യമില്ല. മനോനാശംകൊണ്ട്‌ ജ്ഞാനവും മനസ്സിന്റെ ഉദയംകൊണ്ട്‌ അജ്ഞാനവും അജ്ഞാനത്തിലുദയം ചെയ്യുന്ന അനേകം ബന്ധങ്ങളും ഉല്‌പന്നമാകുന്നു’.
“ജ്ഞോ മനോ നാശമദ്യേതി
മനോജ്ഞസ്യ ഹി ശൃംഖലാ”
– ജ്ഞാനിയുടെ മനസ്സ്‌ നശിക്കുന്നു. അജ്ഞാനിയുടെ മനസ്സ്‌ ബന്ധനത്തിനുള്ള ശൃംഖലയായിത്തീരുന്നു.

(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies