Wednesday, May 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

by Punnyabhumi Desk
Mar 4, 2015, 04:36 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അനേകലക്ഷം സ്ത്രീകളുടെ ആത്മസമര്‍പ്പണത്തിന്റെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സര്‍ക്കാര്‍തലത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍.  ഇപ്രാവശ്യം നാല്പത് ലക്ഷത്തോളം സ്ത്രീകള്‍ പൊങ്കാലക്കെത്തുമെന്നാണ് കരുതുന്നത്. ഇവര്‍ക്കുവേണ്ടി, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനും സുരക്ഷയ്ക്കുമായി ആയിരത്തോളം വനിതകളുള്‍പ്പെടുന്ന 4,000 പോലീസ് സേനാംഗങ്ങളെയും അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ 250 അഗ്നിശമന സേനാംഗങ്ങളെയുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്. ശുചീകരണത്തിന് 2,484 തൊഴിലാളികളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ, പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നു. കെ.എസ്.ആര്‍.ടി.സി വിവിധ ഡിപ്പോകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വ്വീസുകള്‍ നടത്തും. പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളും താത്ക്കാലിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കുടിവെള്ളം യഥേഷ്ടം ലഭ്യമാണ്. 1,250 ടാപ്പുകള്‍ വാട്ടര്‍ അതോറിറ്റി പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ഉത്സവമേഖലയിലുടനീളം വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മോഡേണ്‍ മെഡിസിന്റെ ആറും ആയുര്‍വേദത്തിന്റെ മൂന്നും ഹോമിയോപ്പതിയുടെ രണ്ടും ഡിസ്‌പെന്‍സറികള്‍ താത്ക്കാലികമായി ഒരുക്കിയിട്ടുണ്ട്. 15 ആംബുലന്‍സുകളും പ്രത്യേകം സജ്ജമാണ്. ഹോട്ടലുകളിലെയും മറ്റും ഭക്ഷണത്തിന്റെ ഗുണനിലാവരം ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. ലീഗല്‍ മെട്രോളജി സ്‌ക്വാഡുകളും അളവുതൂക്ക പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഉത്സവമേഖലയില്‍ പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ ഉത്പന്നങ്ങളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ശബ്ദമലിനീകരണം തടയാന്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകളും നാല് മൊബൈല്‍ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നു. ഉത്സവമേഖലയിലെ 21 നഗരസഭാ വാര്‍ഡുകളില്‍ മദ്യവില്പന നിരോധിച്ചിരിക്കുകയാണ്. ഈവിധം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. മുമ്പ് ഒരു സര്‍ക്കാരും സ്വീകരിക്കാത്തത്ര സൗകര്യങ്ങളാണ് ഈ സര്‍ക്കാര്‍ ആറ്റുകാല്‍ പൊങ്കാലക്കുവേണ്ടി ഒരുക്കിയിട്ടുള്ളതെന്നും ഇതിനുവേണ്ടി പ്രത്യേകം തുക അനുവദിച്ചുതുടങ്ങിയത് ഈ സര്‍ക്കാരാണെന്നും വി.എസ്. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഓരോ പൊങ്കാലയ്ക്കും കൂടുതല്‍ തുക അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. കഴിഞ്ഞ വര്‍ഷം രണ്ട് കോടി രൂപ വിനിയോഗിച്ച സ്ഥാനത്ത് ഇത്തവണ 3.12 കോടി രൂപ നല്‍കിയതായും മന്ത്രി പറഞ്ഞു. എല്ലാ ഭക്തജനങ്ങള്‍ക്കും അദ്ദേഹം ഊഷ്മളമായ പൊങ്കാലയാശംസകള്‍ നേര്‍ന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies