തിരുവനന്തപുരം: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന 2014-ലെ സേഫ്ടി അവാര്‍ഡുകള്‍ കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ വിതരണം ചെയ്തു. അഞ്ഞൂറിലധികം തൊഴിലാളികള്‍ ഉള്ള കെമിക്കല്‍, പെട്രോളിയം തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന വലിയ ഫാക്ടറികളുടെ വിഭാഗത്തില്‍ എറണാകുളത്തുള്ള ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ലിമിറ്റഡും ഇതേ ഗണത്തില്‍ ഭക്ഷ്യ ഉല്‍പാദന ഫാക്ടറികളില്‍ ആലുവയിലുള്ള എ.വി.ടി നാച്ച്വറല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡും സേഫ്റ്റി അവാര്‍ഡിന് അര്‍ഹരായി.
250 മുതല്‍ 500 തൊഴിലാളികള്‍ വരെയുള്ള കെമിക്കല്‍, പ്രെട്രോളിയം ഉല്‍പാദന ഫാക്ടറികളുടെ വിഭാഗത്തില്‍ കായംകുളത്തുള്ള രാജീവ് ഗാന്ധി കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രൊജക്റ്റ് എന്‍.ടി.പി.സി. ലിമിറ്റഡും ഇതേ ഗണത്തില്‍ ഭക്ഷ്യ ഉല്‍പാദന ഫാക്ടറികളില്‍ കൊട്ടാരക്കര സെയിന്റ് ഗ്രിഗ്രോറിയസ് ക്യാഷു ഇന്‍ഡസ്ട്രീസും, റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്‌സ്റ്റയില്‍സ് വിഭാഗത്തില്‍ കൊച്ചിയിലെ കേരാ ഫൈബര്‍ ടെക്‌സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡും സമ്മാനര്‍ഹരായി. 100 മൂതല്‍ 250 തൊഴിലാളികള്‍ വരെയുള്ള കെമിക്കല്‍, പ്രട്രോളിയം എന്നിവ ഉല്‍പാദിപ്പിക്കുന്ന മീഡിയം ഫാക്ടറികളുടെ വിഭാഗത്തില്‍ കൊച്ചി പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡും ഇതേ ഗണത്തില്‍ ഭക്ഷ്യ ഉല്‍പാദന ഫാക്ടറികളില്‍ മൂന്നാറിലെ ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡും റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്‌സറ്റയില്‍സ്, പ്രിന്റിംഗ് പബ്ലിഷിംഗ് വിഭാഗത്തില്‍ കോട്ടയം മലയാള മനോരമയും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളില്‍ കൊച്ചി ബി.എസ്.ഇ.എസ്. കേരളാ പവര്‍ ലിമിറ്റഡും അവാര്‍ഡ് നേടി. 100 തൊഴിലാളികളില്‍ താഴെയുള്ള എഞ്ചിനീയറിംഗ്, വുഡ് ബേസ്ഡ്, കെമിക്കല്‍, പെട്രോളിയം തുടങ്ങിയ ചെറുകിട ഫാക്ടറികളുടെ വിഭാഗത്തില്‍ കൊച്ചി ഇരുമ്പനത്തുള്ള പൊട്രോനെറ്റ് സി.സി.കെ. ലിമിറ്റഡും ഇതേഗണത്തിലെ മറ്റു വിഭാഗത്തില്‍ മണിയാറിലുള്ള കാര്‍ബൊറാന്‍ഡം യൂണിവേഴ്‌സല്‍ ലിമിറ്റഡും അവാര്‍ഡിന് അര്‍ഹരായി. തൊഴിലും നൈപുണ്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്്, ഫാക്ടറീസ് ആര്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post